ന്യൂഡല്‍ഹി: ശാസ്ത്ര രംഗത്തെ സേവനത്തിന് നെതര്‍ലന്‍ഡ് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് സ്പിനോസാ പ്രൈസ്. ഈ ബഹുമതിയ്ക്ക് ഇപ്പോള്‍ അര്‍ഹയായിരിക്കുകയാണ് ഇന്ത്യന്‍ വംശജയായ പ്രൊഫസര്‍ ജോയീറ്റ ഗുപ്ത. സുസ്ഥിരമായ ലോകം എന്ന പഠനത്തിനാണ് ജോയീറ്റ ഗുപ്തയ്ക്ക് ഡച്ച് നോബല്‍ പ്രൈസ് എന്നറിയപ്പെടുന്ന സ്പിനോസാ പ്രൈസ് ലഭിച്ചത്. ഗവേഷണ സംബന്ധിയായ ജോയീറ്റയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ ബഹുമതി.1.5 മില്യണ്‍ യൂറോയാണ് (13.26 കോടി രൂപ) ജോയീറ്റ ഗുപ്തയ്ക്ക് ലഭിക്കുക. 2013 മുതല്‍ ആംസ്റ്റര്‍ഡാം സര്‍വ്വകലാശാലയില്‍ പ്രൊഫസറാണ് ജോയീറ്റ ഗുപ്ത.കാലാവസ്ഥാ പ്രശ്നങ്ങളും ആഗോള ജല ദൗര്‍ലഭ്യതയും എങ്ങനെ പരിഹരിക്കാമെന്ന് ജോയീറ്റയുടെ ഗവേഷണത്തില്‍ പ്രതിപാദിക്കുന്നു. ആംസ്റ്റര്‍ഡാം സര്‍വ്വകലാശാലയില്‍ നിന്ന് ഈ ബഹുമതി നേടുന്ന 12ാമത്തെ ഗവേഷകയാണ് ജോയീറ്റ ഗുപ്ത.
സ്പിനോസാ പ്രൈസ് നേടി ഇന്ത്യന്‍ വംശജ
