ധൻബാദിൽ ഖനി ഇടിഞ്ഞു വീണ് അപകടം; മൂന്നു മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
മരണസംഖ്യ ഇനിയും വർധിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ

ധൻബാദ്: ജാർഖണ്ഡിലെ ധൻബാദിൽ ഖനി ഇടിഞ്ഞു വീണ് മൂന്നുപേർ മരിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ധൻബാദിന് അടുത്ത് ഭൗരാ കോലിയേരി മേഖലയിലെ ഖനിയിൽ രാവിലെയാണ് അപകടമുണ്ടായത്.

മരണസംഖ്യ ഇനിയും വർധിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഖനിയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കാര്യം വ്യക്തമല്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അനധികൃതമായി പ്രവർത്തിക്കുന്ന ഖനിയിൽ നിരവധി പ്രദേശവാസികൾ ജോലിചെയ്യുന്നതായാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →