ഒഡിഷ ട്രെയിനപകടം; 900ഓളം പേര്‍ ആശുപത്രി വിട്ടു, ചികിത്സയിലുള്ളത് 260 പേര്‍

ഭുവനേശ്വര്‍: ഒഡിഷ ട്രെയിനപകടത്തില്‍ പരുക്കേറ്റ് വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളത് 260 പേരെന്ന് ആരോഗ്യ വകുപ്പ്. 900ഓളം പേര്‍ ആശുപത്രി വിട്ടു. അപകടത്തില്‍ 1175 പേര്‍ക്കാണ് പരുക്കേറ്റത്. അതേ സമയം നിലവില്‍ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള 260 പേരില്‍ 202 പേര്‍ കട്ടക്കിലെ എസ് സി ബി ആശുപത്രിയിലാണ്. ഇതില്‍ ഏഴ് പേര്‍ ഐസിയുവിലാണ്. തിരിച്ചറിയാത്ത 170 മൃതദേഹങ്ങള്‍ ഭുവനേശ്വറിലെ ആറ് ആശുപത്രികളിലേക്കാണ് മാറ്റി. എയിംസ് ഭുവനേശ്വര്‍, എഎംആര്‍ഐ ഭുവനേശ്വര്‍, ക്യാപിറ്റല്‍ ആശുപത്രി, കിംസ് ആശുപത്രി, ഭുവനേശ്വര്‍, ഹൈടെക് ഹോസ്പിറ്റല്‍ എന്നീ ആശുപത്രികളിലേക്കാണ് മാറ്റിയത്. അതിനിടെ 275 പേരുടെ മരണത്തിന് ഇടയാക്കിയ ഒഡിഷയിലെ ബാലസോര്‍ ജില്ലയിലെ ട്രെയിന്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതായി റയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →