ട്രെയിന്‍ ദുരന്തത്തില്‍ ലോക്കോപൈലെറ്റിന്റെ നിര്‍ണ്ണായക മൊഴി പുറത്ത്

ഒഡീഷ: ട്രെയിന്‍ ദുരന്തത്തില്‍ ലോക്കോപൈലെറ്റിന്റെ നിര്‍ണ്ണായക മൊഴി പുറത്ത്. ഗ്രീന്‍ സിഗ്നല്‍ ലഭിച്ച ശേഷമാണ് ട്രെയിന്‍ മുന്നോട്ട് നീങ്ങിയതെന്ന് ലോക്കോപൈലെറ്റ് പറഞ്ഞു. ട്രെയിന്‍ അമിതവേഗതയില്‍ ആയിരുന്നില്ലെന്നും സിഗ്നല്‍ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഗുരുതരമായി പരിക്കേറ്റ ലോക്കോപൈലറ്റ് നിലവില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ നേരിട്ടെത്തിയാണ് റെയില്‍വെ ബോര്‍ഡ് അംഗങ്ങള്‍ മൊഴിയെടുത്തത്. എന്നാല്‍ ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവിശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. റിട്ടയേര്‍ഡ് ജഡ്ജിന്റെ നേതൃത്വത്തില്‍ വിദഗ്ധ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. സുപ്രീംകോടതി അഭിഭാഷകന്‍ വിശാല്‍ തിവാരിയാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →