ന്യൂഡല്‍ഹി: ഒഡീഷ ട്രെയിന്‍ ദുരന്തം സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിന്‍ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാകുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. എന്നാല്‍ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ട്രെയിന്‍ ദുരന്തം വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ നേരത്തെ അഭിഭാഷകനായ വിശാല്‍ തിവാരി പൊതുതാത്പര്യ ഹരജി നല്‍കിയിരുന്നു. സുപ്രിംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി അന്വേഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
ഒഡീഷ ട്രെയിന്‍ ദുരന്തം: സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി
