കണക്കുകൾ തെറ്റായി പ്രചരിക്കുന്നു; മരിച്ചവരുടെ എണ്ണം 275″: ഒഡീശ സർക്കാർ
മരിച്ചവരിൽ 88 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 1,175 പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്നത്.
ബാലസോർ: ഒഡീശയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം തെറ്റായാണ് മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്ന് ഒഡീശ സർക്കാർ.

ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 275 ആണ്. ചില മാധ്യമങ്ങൾ മരണസംഖ്യ 288 ആണെന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് ശരിയായ നടപടിയല്ലെന്നും ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന പറഞ്ഞു. ചില മൃതദേഹങ്ങൾ 2 തവണ തെറ്റായി എണ്ണിയിട്ടുണ്ട്. ഇതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →