കൊച്ചി : കൊച്ചി കണ്ടെയ്‌നർ റോഡിലെ കാർ വർക്ക് ഷോപ്പിൽ തീപിടിത്തം. കടയിലേക്ക് തീ പടർന്നുകയറിയതോടെ ഇരുപതോളം കാറുകൾ കത്തി നശിച്ചു. കണ്ടെയ്‌നർ റോഡ് സിഗ്‌നലിന് സമീപമുള്ള ബിആർഎസ് ഓട്ടോസ് എന്ന കാർ വർഷോപ്പിലാണ് തീ പിടുത്തമുണ്ടായത്. 2023 ജൂൺ 4ന് പുലർച്ചെ 4.30 ഓടെയാണ് അപകടമുണ്ടായത്
ഏഴ് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. സമീപത്തുള്ള ട്രാൻസ്‌ഫോമർ കത്തിയിരുന്നു. അതിൽ നിന്നും ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആവാം തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം

