കട്ടപ്പന : കട്ടപ്പനയിൽ വച്ച് ഹൃദയാഘാതമുണ്ടായ പെൺകുട്ടിയെ അടിയന്തര ചികിത്സയ്ക്കായി എറണാകുളത്തെത്തിക്കാൻ ആംബുലൻസിന് വഴിയൊരുക്കാൻ അഭ്യർത്ഥന. പതിനേഴുകാരിയായ ആൻമരിയ ജോയിയെ ആണ് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ നിന്ന് എറണാകുളം അമൃതാ ആശുപത്രിയിലേക്ക് ആംബുലൻസിൽ എത്തിക്കേണ്ടത്. എത്രയും വേഗത്തിൽ കുട്ടിയെ അമൃതയിൽ എത്തിക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് ചെറുതോണി – തൊടുപുഴ – മുവാറ്റുപുഴ – വൈറ്റില വഴി അമൃത ആശുപത്രിയിൽ എത്താനാണ് പദ്ധതി. ട്രാഫിക് നിയന്ത്രിച്ച് ആംബുലൻസിന് വഴിയൊരുക്കാൻ പൊലീസും രംഗത്തുണ്ട്. KL 06 H 9844 എന്ന നമ്പരിലുള്ള കട്ടപ്പന സർവീസ് ബാങ്ക് ആംബുലൻസിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ആംബുലൻസിന് വഴിയൊരുക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അഭ്യർത്ഥിച്ചു

