റാന്നിയിൽ സ്കൂൾ ബസ് മറിഞ്ഞു; ഒരു കുട്ടിക്കും ജീവനക്കാരിക്കും പരുക്ക്

പത്തനംതിട്ട: റാന്നി ഐത്തലയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഐത്തല ബഥനി സ്കൂൾ ബസാണ് മറിഞ്ഞത്. പത്തനംതിട്ട ചോവൂർമുക്കിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. . അപകടത്തിൽ ഒരു കുട്ടിക്കും ജീവനക്കാരിക്കും പരുക്കേറ്റു. കുട്ടിയുടെ താടിയെല്ലിനാണ് പരുക്ക്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.2023 ജൂൺ 1ന് രാവിലെയാണ് ബസ് അപകടത്തിൽ പെട്ടത്.

രാവിലെ കുട്ടികളുമായി സ്കൂളിലേക്ക്പോയ ബസായിരുന്നു.അപകട സമയത്ത് എട്ട് കുട്ടികൾ ബസിലുണ്ടായിരുന്നു.അപകടം നേരിൽക്കണ്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →