ഭർതൃമാതാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

ചെന്നൈ : ∙കുടുംബവഴക്കിനെത്തുടർന്ന് പുരുഷവേഷത്തിലെത്തി ഭർതൃമാതാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. അന്വേഷണം വഴി തെറ്റിക്കാൻ 5 പവന്റെ മാലയും കവർന്നു മുങ്ങിയ മഹാലക്ഷ്മി എന്ന യുവതിയാണു പിടിയിലായത്. തിരുനെൽവേലി തൽക്കരക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്മുഖവേലിന്റെ ഭാര്യ രാമലക്ഷ്മിയാണു കൊല്ലപ്പെട്ടത്.2023 മെയ് 31ന് പുലർച്ചെയാണ് സംഭവം . ഹെൽമറ്റും ജാക്കറ്റും ധരിച്ചു പുരുഷ വേഷത്തിലെത്തിയാണ് ആക്രമണം നടത്തിയത്.

ഭർതൃമാതാവുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് ഒരു വർഷം മുമ്പ് മഹാലക്ഷ്മിയും ഭർത്താവ് രാമസ്വാമിയും രണ്ടു കുട്ടികളും താമസം മാറ്റിയിരുന്നെങ്കിലും വഴക്ക് തുടർന്നു വരികയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →