തെലങ്കാനയ്ക്കായി രാഷ്ട്രീയ നീക്കവുമായി ഡി.കെ.ശിവകുമാര്‍

ബംഗളുരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയെ ലക്ഷ്യമിട്ട് രാഷ്ട്രീയ നീക്കവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയും വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടി നേതാവുമായ വൈ.എസ്. ശര്‍മിളയുമായി അദ്ദേഹം ബംഗളുരുവില്‍ കൂടിക്കാഴ്ച നടത്തി. ശിവകുമാറിന്റെ ബംഗളുരുവിലെ വസതിയില്‍ വച്ചായിരുന്നു ചര്‍ച്ച. ശര്‍മിളയെ കോണ്‍ഗ്രസിലെത്തിക്കുകയാണു ശിവകുമാറിന്റെ ലക്ഷ്യം. ഇതു സാധ്യമല്ലെങ്കില്‍ സഖ്യമുണ്ടാക്കാനാണു ശ്രമം.

ശര്‍മിളയുടെ പിതാവും ആന്ധ്ര മുഖ്യമന്ത്രിയുമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സുഹൃത്താണു ശിവകുമാര്‍. രാജശേഖര റെഡ്ഡിയുടെ നിര്യാണത്തെ തുടര്‍ന്നു കോണ്‍ഗ്രസിലുണ്ടായ ഭിന്നതയാണു ജഗന്‍ മോഹന്‍ റെഡ്ഡിയെ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പ്രേരിപ്പിച്ചത്. ജഗനുമായുള്ള ഭിന്നതയ്ക്കൊടുവിലാണു ശര്‍മിള പുതിയ പാര്‍ട്ടിയുണ്ടാക്കിയത്.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശിവകുമാറിനെ ശര്‍മിള നേരത്തെ അഭിനന്ദിച്ചിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഒഴികെ ആരുമായും സഖ്യത്തിനു തയാറാണെന്നാണു ശര്‍മിളയുടെ നിലപാട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →