മൈസൂരില്‍ ബൈക്കപടം; രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

മലപ്പുറം/ തിരുവനന്തപുരം: മൈസൂരില്‍ ബൈക്ക് ലോറിയിലിടിച്ച് രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. ബെംഗളൂരു മൈസൂരു എക്‌സ്പ്രസ്വേയില്‍ ഫിഷ് ലാന്‍ഡിന് സമീപമാണ് അപകടമുണ്ടായത്. അപകടസ്ഥലത്തുവെച്ചു രണ്ട് പേരും മരിച്ചു.
നിലമ്പൂര്‍ ഉപ്പട ആനയ്ക്കക്കല്‍ സ്വദേശി നിഥിന്‍ (21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശഹിന്‍ ഷാജഹാന്‍ (21) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്നും മൈസൂരിലേക്ക് വരികയായിരുന്നു ഇവര്‍. മുന്നില്‍പോകുകയായിരുന്ന ലോറിക്കടിയിലേക്ക് ബൈക്ക് പാഞ്ഞുകയറുകയായിരുന്നു.മൃതദേഹങ്ങള്‍ മൈസൂരു കെ ആര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. ഇരുവരും മൈസൂരു കാവേരി കോളജിലെ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →