ഇംഫാല്‍: സംഘര്‍ഷ ബാധിതമായ മണിപ്പൂരില്‍ കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ സന്ദര്‍ശനം നടത്തുന്നു. നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ മണിപ്പൂരിലെത്തുന്നുണ്ട്.
സംഘര്‍ഷം തുടരുന്ന ഭാഗങ്ങളില്‍ സൈന്യം പട്രോളിങ് നടത്തിവരികയാണ്. ബിഷ്ണുപൂര്‍ ജില്ലയില്‍ ഇന്നലെ രാത്രി ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ചെറിയ ഇടവേളക്കു ശേഷമാണ് മണിപ്പൂരില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ വീണ്ടുമുണ്ടാകുന്നത്. ജില്ലയിലെ മൊയ്റങ് മേഖലയില്‍ സായുധ സംഘം ദുരിതാശ്വാസ ക്യാമ്പുകള്‍ ആക്രമിച്ചതാണ് സംഘര്‍ഷാവസ്ഥക്കു കാരണം

