വെടിയൊച്ച കേട്ട് ഓടിയെത്തിയവരാണ് ജഗനെ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. ജഗന്റെ അടുത്തായി റൈഫിൾ കിടപ്പുണ്ടായിരുന്നു. കുടുംബപ്രശ്‌നങ്ങൾ കാരണം അദ്ദേഹം വിഷാദത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
തുടിയലൂർ പൊലീസ് ജഗന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. സിആർപിഎഫിന്റെ 77-ാം ബറ്റാലിയനിൽ അംഗമായിരുന്നു ജഗൻ

