തിരുവനന്തപുരം: ബാലരാമപുരത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന് നേരെയാണ് ആക്രമണമുണ്ടായത്. 2023 മെയ് 26 ന് ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് ബസിൽ മടങ്ങുമ്പോൾ ബാലരാമപുരം വഴിമുക്കിലാണ് സംഭവം. സംഭവത്തിൽ കാഞ്ഞിരംകുളം സ്വദേശി രഞ്ജിത് എന്നയാളെ പൊലീസ് പിടികൂടി.
ലൈംഗികാതിക്രമം കാണിച്ചതോടെ ഇയാളെ നഴ്‌സ് തിരിച്ചുതല്ലി. എന്നാൽ ഈ സമയത്ത് ബസിലുണ്ടായിരുന്ന ആരും പ്രതികരിച്ചിരുന്നില്ല. തുടർന്ന് യുവതി സുഹൃത്തുക്കളെയും ബന്ധുക്കളെയും ഫോണിൽ വിളിച്ച് വിവരമറിയിച്ചു. ഇവരെത്തി ബസ് തടഞ്ഞുനിർത്തിയാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

