വർക്കലയിൽ രണ്ടുവയസ്സുകാരി ട്രെയിൻ തട്ടി മരിച്ചു

തിരുവനന്തപുരം: വർക്കല ഇടവയിൽ രണ്ടുവയസ്സുകാരി ട്രെയിൻ തട്ടി മരിച്ചു. അബ്ദുൽ അസീസ് – ഇസൂസി ദമ്പതികളുടെ മകൾ സോഹ്റിൻ ആണ് മരിച്ചത്. 2023 മെയ് 26 ന് വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരുന്നകുട്ടി വീടിനു മുന്നിലെ റെയിൽവേ ട്രാക്കിലേക്ക് പോകുകയായിരുന്നു.

കുട്ടി ട്രാക്കിലേക്ക് പോയത് ആരും കണ്ടില്ല. ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന് മാതാവ് ബഹളം വച്ചു. ട്രാക്കിൽ ആളുകൾ കൂടി നിൽക്കുന്നത് കണ്ട് എത്തിയപ്പോഴാണ് സോഹ്റിനെ തിരിച്ചറിഞ്ഞത്. മൃതദേഹം വർക്കല ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →