ചവറ∙ ഓട്ടോ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റോഡിൽ തെറിച്ചു വീണ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട് ഓട്ടോ മതിലിലിടിച്ചു യാത്രക്കാരിക്ക് പരുക്കേറ്റു. ചവറ തെക്കുംഭാഗം തുണ്ടിൽ രാജേന്ദ്രൻ പിള്ളയുടെയും വസന്തയുടെയും മകൻ രാജീവ് കുമാർ (34) ആണ് മരിച്ചത്.
2023 മെയ് 24 ബുധനാഴ്ച വൈകിട്ട് 6 മണിയോടെ ആണ് സംഭവം.
വടക്കുംഭാഗം സ്വദേശി അമ്പിളിക്കാണ് പരുക്കേറ്റത്. മഠത്തിൽ ജംക്‌ഷനിലെ ഓട്ടോ സ്റ്റാൻഡിൽനിന്നും ഓട്ടം പോകുന്നതിനിടെ തെക്കുംഭാഗം തണ്ടളത്ത് ജംക്‌ഷനു തെക്കു വശം വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഓട്ടോയിൽ നിന്നും ഇയാൾ റോഡിലേക്ക് വീഴുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ മതിലിൽ ഇടിച്ചു നിന്നു. ഉടൻ തന്നെ രാജീവ് കുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽഎത്തിച്ചെങ്കിലും മരിച്ചു.

