ഡോ. വന്ദന ദാസിന്റെ സ്‌മൃതി കുടീരത്തിൽ പ്രണാമം അർപ്പിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും വി. മുരളീധരനും.

കൊട്ടാരക്കര : കൊട്ടാരക്കരയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ വീട്ടിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സന്ദർശിച്ചു. വന്ദനയുയുടെ പിതാവ് മോഹൻദാസ്, മാതാവ് വസന്ത കുമാരി എന്നിവരുമായി സ്മൃതി ഇറാനി ആശയ വിനിമയം നടത്തി. വന്ദനയുടെ സ്മൃതി കുടീരത്തിൽ മന്ത്രി പുഷ്‌പ്പച്ചന നടത്തി. കേന്ദ്ര മന്ത്രി വി മുരളീധരനും സ്മൃതി ഇറാനിക്കൊപ്പം എത്തിയിരുന്നു. സന്ദർശനം ഒരു മണിക്കൂറോളം നീണ്ടു..
2023 മെയ് 10 നാണ് കേരള ഞെട്ടിച്ച കൊലപാതകം നടന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ച സന്ദീപ് 22 കാരിയായ ഡോക്ടർ വന്ദനയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കഴുത്തിൽ ഗുരുതരമായി പരുക്കേറ്റ ഡോ.വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. കോട്ടയം മുട്ടുചിറയിൽ വ്യാപാരിയായ കെ ജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് ഡോ വന്ദന ദാസ്,. കൊലയാളി കുവട്ടൂർ സ്വദേശി സന്ദീപ് നെടുമ്പന യുപി സ്കൂൾ അധ്യാപകനാണ്. ഇയാളെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു.

നിലവിൽ പ്രതി സന്ദീപിനെ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. പ്രതിയെ 23 ന് ഓൺലൈനായി കോടതിയിൽ ഹാജരാക്കണമെന്നും നിർദ്ദേശം. ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് സന്ദീപിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. സന്ദീപിന് വൈദ്യസഹായം അടക്കം നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ കുറ്റം സമ്മതിച്ച പ്രതി സന്ദീപ് കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തിയെന്ന് കുറ്റസമ്മത മൊഴി നൽകി. പുലർച്ചെ നടന്ന തെളിവെടുപ്പിന് പിന്നാലെയാണ് ഇയാളുടെ കുറ്റസമ്മതം. ഇയാൾ അക്രമാസക്തനാകാനുള്ള കാരണമാണ് നിലവിൽ ക്രൈം ബ്രാഞ്ച് തേടുന്നത്.

ഡോ. വന്ദന ദാസിനേറ്റത് 17 കുത്തുകളാണ്. ആഴത്തിലേറ്റ നാല് കുത്തുകളാണ് മരണകാരണം. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രതിയുമായി പൊലീസ് പുലർച്ചെ തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 10 ന് പുലർച്ചെ 4.40 നായിരുന്നു കൊലപാതകം. അതേസമയത്ത് തെളിവെടുപ്പും പൂർത്തിയാക്കി. പുലർച്ചെ 4.37 നാണ് ഇയാളെ താലൂക്ക് ആശുപത്രിയിൽ തെളിവെടുപ്പിന് എത്തിച്ചത്. കൊലപാതകവും കൊലപാതകത്തിന് ശേഷം നടന്ന കാര്യങ്ങളും പ്രതി ക്രൈംബ്രാഞ്ച് സംഘത്തോട് വിവരിച്ചു

Share
അഭിപ്രായം എഴുതാം