ബംഗളുരു: കനത്ത മഴയില്‍ ബംഗളുരു നഗരത്തില്‍ അടിപ്പാതയില്‍ വെള്ളത്തില്‍ കാര്‍ മുങ്ങി ഐ ടി ജീവനക്കാരി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരി ഭാനു രേഖ (22) ആണ് മരിച്ചത്. കര്‍ണാടക നിയമസഭയുടെ തൊട്ടടുത്തുള്ള കെ ആര് സര്‍ക്കിളിലെ അടിപ്പാതയിലാണു ഭാനു സഞ്ചരിച്ച കാറ് മുങ്ങിപ്പോയത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യവേ അടിപ്പാതയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് അറിയാതെ കാര്‍ ഇറക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവരെ രക്ഷിച്ചെങ്കിലും രേഖ മരിച്ചു. ദുരന്ത നിവാരണ സേന വെള്ളത്തില്‍ മുങ്ങിയ ഭാനുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മരിച്ച യുവതിയുടെ കുടുംബാംഗങ്ങളെ കാണാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി. ഭാനുരേഖയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും മറ്റ് കുടുംബാംഗങ്ങള്‍ക്ക് സൗജന്യ ചികിത്സയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ബംഗളുരു നഗരത്തിലെ അടിപ്പാതയില്‍ വെള്ളത്തില്‍ കാര്‍ മുങ്ങി യുവതിക്ക് ദാരുണാന്ത്യം
