തിരുവനന്തപുരം: മുഖ്യ മന്ത്രി പിണറായി വിജയന്റെ പുതിയ പേര് ആകാശവാണി എന്ന് പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. 2023 മെയ് 20ന് സെക്രട്ടറിയേറ്റ് വളഞ്ഞുള്ള യുഡിഎഫ് സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അങ്ങോട്ട് ഒന്നും ചോദിക്കരുത്. മുഖ്യമന്ത്രിയുടെ വാ ഞങ്ങൾ തുറപ്പിക്കും. എല്ലാം പറയിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസാഡിയോ എന്ന കമ്പനിയുമായി ഒരു ബന്ധവുമില്ല എന്ന് പരസ്യമായി കേരളത്തിലെ ജനങ്ങളോട് പറയാൻ മുഖ്യമന്ത്രിക്ക് കഴിയുമോ എന്ന് പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. ഇതൊന്നു തീരുമാനമാവട്ടെ, ധാരാളം അഴിമതി കഥകൾ ഇനിയും പുറത്ത് വരാനുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.