ഇന്ത്യന്‍ വംശജ ന്യൂയോര്‍ക്ക് പോലീസ് ഉയര്‍ന്ന റാങ്കില്‍

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജയായ പോലീസ് ഉദ്യോഗസ്ഥ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ദക്ഷിണേഷ്യന്‍ വനിതയായി.
പ്രതിമ ഭുള്ളര്‍ മാല്‍ഡൊണാഡോയാണ് അടുത്തിടെ ക്യാപ്റ്റന്‍ റാങ്കിലേക്കുള്ള സ്ഥാനക്കയറ്റത്തിനു ശേഷം അഭിമാനകരമായ നേട്ടം കൈവരിച്ചത്. ക്യൂന്‍സിലെ സൗത്ത് റിച്ച്മണ്ട് ഹില്ലിലെ 102-ാമത്തെ പോലീസ് സര്‍ക്കിളാണ് മാല്‍ഡൊണാഡോയുടെ നിയന്ത്രണത്തിലുള്ളത്. കഴിഞ്ഞ മാസമാണ് ക്യാപ്റ്റന്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. നാലു കുട്ടികളുടെ അമ്മയായ പ്രതിമ ഭുള്ളര്‍ പഞ്ചാബിലാണ് ജനിച്ചത്. ഒന്‍പതാം വയസിലാണ് കുടുംബത്തോടൊപ്പം യു.എസിലേക്കു കുടിയേറിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →