കൊച്ചിയിൽ അനാശാസ്യ കേന്ദ്രം; ഇതരസംസ്ഥാനക്കാരായ മൂന്ന് യുവാക്കൾ അറസ്റ്റിൽ

കൊച്ചി : കൊച്ചി നഗരത്തിൽ അനാശാസ്യ കേന്ദ്രം നടത്തിവന്ന മൂന്ന് ഇതരസംസ്ഥാന യുവാക്കളെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ ഇവിടെ താമസിപ്പിച്ചിരുന്ന അസം സ്വദേശിനികളായ രണ്ടു പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് സംശയിക്കുന്നു. ഗോപാൽ റോയ്, ബിഷ്ണു, യാക്കൂബ് അലി എന്നിവരാണ് അറസ്റ്റിലായത്. ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 2023 മെയ് 17ന് ആയിരുന്നു പരിശോധന.

ഗോപാലും ബിഷ്ണുവും ബംഗാൾ സ്വദേശികളാണ്. യാക്കൂബ് അസം സ്വദേശിയും. കലൂരിന് സമീപം സെന്റ് അഗസ്റ്റിൻ റോഡിലെ അംബേദ്കർ നഗറിലെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ഗർഭനിരോധന ഉറകൾ, പണം, ലൈംഗിക ഉത്തേജക മരുന്നുകൾ എന്നിവയും സ്ഥലത്തുനിന്നു കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വേശ്യാവൃത്തി തടയുന്നതിനുള്ള നിയമത്തിലെ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →