പെട്രോൾ പമ്പിൽ ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ 15,000 രൂപയുമായി മുങ്ങി

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ 15,000 രൂപയുമായി ഒരു വിരുതൻ മുങ്ങി. വർക്കലയാണ് സ്ഥലം എന്നുപറഞ്ഞാണ് ഉണ്ണികൃഷ്ണൻ എന്നയാൾ 2023 മെയ് 17ന് പമ്പിൽ ജോലിക്ക് കയറിയത്. ആധാറും ഫോൺ നമ്പരും ഫോട്ടോയും നൽകിയിരുന്നു. ആദ്യ ദിവസം ട്രെയിനിംഗ് ആയിരുന്നു.

മെയ് 17 ന് രാവിലെ പമ്പിലെ കാഷ്യർ ജോലിയിൽ പ്രവേശിച്ചു. ഉച്ചകഴിഞ്ഞ് 1.15 ആയപ്പോൾ ബാത്റൂമിൽ പോകുന്നു എന്നു പറഞ്ഞു പോയി. ഏറെനേരം കഴിഞ്ഞ് കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഇയാൾ മുങ്ങിയതായി അറിയുന്നത്. ഉടൻ തന്നെ കൗണ്ടർ പരിശോധിച്ചപ്പോൾ 15,000 രൂപയുടെ കുറവുണ്ടായിരുന്നു.

ഇയാൾ നൽകിയ ഫോണിൽ വിളിച്ചു നോക്കിയപ്പോൾ അത് താനല്ല എന്ന മറുപടിയാണ് കിട്ടിയത്. ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി. പാലാംകോണത്താണ് ഭാര്യവീട് എന്നൊക്കെ ഇയാൾ പറഞ്ഞിരുന്നതായി പമ്പ് അധികൃതർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →