മുഖം മൂടി ധരിച്ച് ബൈക്കിൽ എത്തിയവർ വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു

തിരുവനന്തപുരം: ബൈക്കിൽ എത്തിയവർ വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു. പന്നിയോട് കുളവുപാറ കിഴക്കേക്കര വീട്ടിൽ ഗോമതി (61)യുടെ മാലയാണ് ബൈക്കിൽ മുഖം മൂടി ധരിച്ചെത്തിയ സംഘം പൊട്ടിച്ച് കടന്നത്. 2023 മെയ് 14 ഞായറാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം.

പള്ളിയിൽ നിന്നും വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഗോമതിയുടെ പിന്നാലെ എത്തിയ ബൈക്ക് കുളവുപാറയിൽ വിജനമായ വഴിയിൽ വച്ച് അടുത്ത് നിർത്തി. പിന്നിൽ ഇരുന്ന ആൾ അപ്രതീക്ഷിതമായി ഗോമതിയുടെ മുന്നിൽ ചാടിവീണ് രണ്ടു കൈകൊണ്ടും മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഉടൻ ബൈക്കിൽ ചാടി കയറി പോവുകയും ചെയ്തു.

എന്താണ് സംഭവിച്ചത് എന്ന് മനസിലാകുമ്പോഴേക്കും കള്ളന്മാർ രണ്ടു പവൻ മാലയും ലോക്കെറ്റൂമായി കടന്നുകളഞ്ഞിരുന്നു. തുടർന്ന് സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതുൾപ്പെടെ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഗോമതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →