താനൂർ ബോട്ടപകടം: സങ്കടം പങ്കിട്ട് മഞ്ജുവാര്യർ

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അ‌ർപ്പിച്ച് മഞ്ജുവാര്യർ രംഗത്ത്. ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിരുന്ന 22 പേർ ഇന്ന് ഇല്ല എന്നത് ഒരുപാട് സങ്കടപ്പെടുത്തുന്നുവെന്ന് മഞ്ജു പറഞ്ഞു. അവരുടെ ചിരി നിമിഷങ്ങൾ മുങ്ങിപ്പോയത് നമ്മുടെയെല്ലാം വേദനയിലേക്കാണെന്നും നിത്യതയിൽ അവർ സ്വസ്ഥരായിരിക്കട്ടെയെന്നും മഞ്ജു ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാർഥനകൾ അർപ്പിക്കുന്നതായും അവർ കുറിച്ചു. താനൂർ ബോട്ടപകടത്തിൽ 22 പേരാണ് മരിച്ചത്. ഇവരിൽ 15 പേർ കുട്ടികളും അഞ്ച് പേർ സ്ത്രീകളും രണ്ട് പേർ പുരുഷന്മാരുമായിരുന്നു.

മഞ്ജു വാര്യരുടെ കുറിപ്പ്
താനൂർ ബോട്ടപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി. ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിരുന്ന 22 പേർ ഇന്ന് ഇല്ല എന്നത് ഒരുപാട് സങ്കടപ്പെടുത്തുന്നു. അവരുടെ ചിരി നിമിഷങ്ങൾ മുങ്ങിപ്പോയത് നമ്മുടെയെല്ലാം വേദനയിലേക്കാണ്. നിത്യതയിൽ അവർ സ്വസ്ഥരായിരിക്കട്ടെ. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാർഥനകൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →