2027ഓടെ ഡീസൽ ഉപയോഗിച്ചോടുന്ന ഫോർ വീലർ വാഹനങ്ങൾ ഇന്ത്യയിൽ നിരോധിക്കാൻ നീക്കം

ന്യൂഡൽഹി: 2027ഓടെ ഇന്ത്യയിൽ നാല് ചക്ര ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം. പെട്രോളിയം മന്ത്രാലയത്തിന്റെ ഊർജ പരിവർത്തന ഉപദേശക സമിതിയാണ് നിർദേശം നൽകിയത്. അന്തരീക്ഷ മലിനീകരണം പൂർണമായും ഇല്ലാതാക്കാനാണ് തീരുമാനം. രാജ്യത്തെ എല്ലാ നഗരങ്ങളിലും 2027ഓടെ ഡീസൽ ഉപയോഗിച്ചോടുന്ന ഫോർ വീലർ വാഹനങ്ങൾ നിരോധിക്കും. നഗരങ്ങളിൽ സർവിസ് നടത്തുന്ന ഡീസൽ ബസുകൾ 2024 മുതൽ ഒഴിവാക്കണമെന്നും 2030 ഓടെ, ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകൾക്ക് അനുമതി നൽകരുതെന്നും മുൻ പെട്രോളിയം സെക്രട്ടറി തരുൺ കപൂർ അധ്യക്ഷനായ സമിതി നിർദേശത്തിൽ പറയുന്നു.

റിപ്പോർട്ടുകൾ അനുസരിച്ച് 2024 മുതൽ ഇലക്ട്രിക് പവർ സിറ്റി ഡെലിവറി വാഹനങ്ങളുടെ പുതിയ രജിസ്‌ട്രേഷൻ അനുവദിക്കണമെന്ന് പാനൽ ശുപാർശ ചെയ്തു. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ റെയിൽവേ ശൃംഖല പൂർണമായും വൈദ്യുതീകരിക്കാനും നിർദേശമുണ്ട്. അടുത്ത പത്ത് വർഷത്തിനുള്ളിൽ എല്ലാ നഗരങ്ങളിലും 75 ശതമാനവും ഇലക്ട്രിക് വാഹനങ്ങൾ ആക്കാനാണ് നീക്കം.

Share
അഭിപ്രായം എഴുതാം