കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാനെതിരേ ബാര്‍ കൗണ്‍സില്‍ നടപടിക്ക്.
ബാര്‍ കൗണ്‍സില്‍ സ്വമേധയാ എടുത്ത പരാതി പരിശോധിക്കാന്‍ അച്ചടക്ക സമിതിക്കു നിര്‍ദേശം നല്‍കി. ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ കക്ഷികളില്‍നിന്നു വന്‍തുക വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണു ഷാജഹാന്‍ യുട്യൂബ് ചാനലില്‍ പരാമര്‍ശം നടത്തിയത്. ഇതു ശ്രദ്ധയില്‍പ്പെട്ടതിനേ തുടര്‍ന്നു ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത്കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ഷാജഹാന്‍ ഹാജരായിരുന്നു. ‘പ്രതിപക്ഷം’ എന്ന യൂട്യൂബ് ചാനലില്‍ ഹൈക്കോടതിയെ അവഹേളിക്കുന്ന രീതിയില്‍ പരിപാടി അവതരിപ്പിച്ചുവെന്നാണു പരാതി.
കെ.എം. ഷാജഹാനെതിരേ ബാര്‍ കൗണ്‍സില്‍ നടപടി
