ചെന്നൈ: ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിക്കുന്ന ക്രിക്കറ്റ് താരം എംഎസ് ധോണി പിന്തുണയ്ക്കുന്ന
വരാനിരിക്കുന്ന തമിഴ് ചിത്രമായ എല്‍ജിഎമ്മിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
ധോനി തന്റെ ഭാര്യ സാക്ഷി ധോണിയ്ക്കൊപ്പം അവരുടെ പ്രൊഡക്ഷന്‍ ഹൗസായ ധോണി എന്റര്ടെയ്ന്മെന്റിന്റെ കീഴിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. രമേഷ് തമിഴ്മണിയാണ് എല്‍ജിഎം സംവിധാനം ചെയ്തിരിക്കുന്നത്. ഹരീഷ് കല്യാണ്‍, നദിയ, ഇവാന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് എല്‍ജിഎം. ഫീല്‍ ഗുഡ് ഫാമിലി എന്റര്ടെയ്നര് എന്ന് പറയപ്പെടുന്ന ചിത്രത്തില്‍ യോഗി ബാബുവും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിലവില്‍, ചിത്രത്തിന്റെ ഷൂട്ടിംഗ് ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്, ചിത്രം2023 മധ്യത്തില്‍ റിലീസിനൊരുങ്ങുകയാണ്.

