എന്റെ പേരില്‍ ജാതിവാല്‍ ഇല്ലല്ലോ, പിന്നെ എങ്ങനെ മുറിക്കും’; നവ്യ നായര്‍

കൊച്ചി: തന്റെ പേരില്‍ ജാതിവാല്‍ ഇല്ലെന്നും പിന്നെ അത് എങ്ങനെ മുറിക്കാനാണെന്നും ചോദിച്ച്ജാതിവാല്‍ വിവാദത്തില്‍ പ്രതികരിച്ച്‌ നടി നവ്യ നായര്‍. നവ്യ നായര്‍ എന്ന പേര് താന്‍ സ്വീകരിച്ചതല്ലെന്നും തന്റെ ശരിക്കും പേര് ഇപ്പോഴും ധന്യ വീണ എന്നാണെന്നും താരം പറഞ്ഞു.

‘ജാനകി ജാനേ’ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

‘സിനിമയില്‍ എത്തിയപ്പോള്‍ സിബി മലയിലും മറ്റുള്ളവരും ഇട്ട പേരാണിത്. പത്താംക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ സിനിമയില്‍ എത്തുന്നത്. അന്നത്തെ സിനിമാക്കാര്‍ എനിക്ക് നല്‍കിയ പേരാണ് നവ്യ നായര്‍. എനിക്ക് അന്ന് അവിടെ വോയിസ് ഇല്ലായിരുന്നു. ഞാന്‍ ഇപ്പോള്‍ പേര് മാറ്റിയാലും എല്ലാവരുടെയും ഉള്ളില്‍ ഞാന്‍ നവ്യ നായര്‍ തന്നെയായിരിക്കും. ഇപ്പോള്‍ ടിവി പരിപാടിയിലും മറ്റും എന്നെ കാണുന്ന കുട്ടികള്‍ അടക്കം നവ്യ നായര്‍ എന്നാണ് വിളിക്കുന്നത്.

അത് ജാതി മനസിലാക്കിയിട്ടല്ല, പേര് അതായിപ്പോയതുകൊണ്ടാണ്. ഇനി ജാതിവാല്‍ മുറിക്കാം എന്ന് വച്ചാല്‍ എന്‍റെ ഔദ്യോഗിക പേര് ധന്യ വീണ എന്നാണ്. എല്ലാ രേഖകളിലും അങ്ങനെയാണ്. അതിലൊന്നും ജാതിവാല്‍ ഇല്ല. പിന്നെ എങ്ങനെ മുറിക്കും. ജാതിപ്പേര് മോശമാണ് എന്ന് വിചാരിച്ചല്ല ഇത് പറയുന്നത്. മുറിക്കാന്‍ എനിക്കൊരു വാലില്ല എന്നതാണ് സത്യം’, നവ്യ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →