‘ഡോര്‍ ബെല്‍ പ്രാങ്ക്’: കൗമാരക്കാരെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരന്‍

ന്യൂയോര്‍ക്ക്: യു.എസ്. സംസ്ഥാനമായ കാലിഫോര്‍ണിയയിലെ വീട്ടില്‍ ഡോര്‍ബെല്‍ അടിച്ച് തമാശ കളിച്ച മൂന്ന് കൗമാരക്കാരെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിവര്‍സൈഡ് കൗണ്ടി നിവാസിയായ അനുരാഗ് ചന്ദ്രയാണ് മൂന്നു കൊലപാതകങ്ങളിലും കുറ്റക്കാരനാണെന്നു കണ്ടെത്തിയതെന്നു ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

2020 ജനുവരി 19-ന് കൗമാരക്കാരായ ഒരു കൂട്ടം ആണ്‍കുട്ടികള്‍ ചന്ദ്രയുടെ വീടിന്റെ ബെല്‍ അടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഓടിപ്പോകുന്നതിന് മുമ്പ് കൗമാരക്കാരിലൊരാള്‍ തന്റെ നിതംബം പൊക്കികാണിച്ചതായും ചന്ദ്ര പറഞ്ഞു. സംഭവത്തില്‍ 16 വയസുള്ള മൂന്ന് കൗമാരക്കാരും കൊല്ലപ്പെട്ടു.
സംഭവ ദിവസം രാത്രി തന്റെ വീടിനു പുറത്ത് തലമൂടിയ നിലയിലുള്ള ഷര്‍ട്ട് ധരിച്ച് ഒരാളെ കണ്ടെത്തുകയും, കുടുംബത്തിന്റെ സുരക്ഷ ഭയന്ന് അവരെ തന്റെ കാറില്‍ പിന്തുടര്‍ന്നെന്നും ഓടിച്ചെന്നും കേസിന്റെ വിചാരണക്കിടെ ചന്ദ്ര സാക്ഷ്യപ്പെടുത്തി. അപകടമുണ്ടായ രാത്രി ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നതായും മൊഴി നല്‍കിയിരുന്നു.

എന്നാല്‍, ചന്ദ്ര തന്റെ കാര്‍ കൊണ്ട് കുട്ടികളുടെ കാറില്‍ ഇടിപ്പിച്ചെന്നാണ് ആരോപണം. ഇടിയുടെ ആഘാതത്തില്‍ കുട്ടികളുടെ വാഹനം മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് ആണ്‍കുട്ടികളും മരിച്ചു. എന്നാല്‍, ഇവരുടെ കാറില്‍ തന്റെ കാര്‍ ഇടിപ്പിക്കാനുള്ള പദ്ധതിയൊന്നും ചന്ദ്രക്കില്ലായിരുന്നുവെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കും പരുക്കില്ലെന്നു കരുതിയാണു വാഹനം ഇടിച്ചശേഷം നിര്‍ത്താതിരുന്നതെന്നും ചന്ദ്ര പറഞ്ഞു. അപകടത്തില്‍ 18 വയസുള്ള ഡ്രൈവറും 13 വയസുള്ള രണ്ട് കുട്ടികളും രക്ഷപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →