സംസ്ഥാനത്തെറേഷന്‍ കടകള്‍ 2023 ഏപ്രില്‍ 29 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ കടകള്‍ 2023 ഏപ്രില്‍ 29 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. മൂന്നുദിവസമായി റേഷന്‍ വിതരണം തടസപ്പെട്ട നിലയിലായിരുന്നു. ഈ മാസത്തെ റേഷന്‍ വിതരണത്തിനുളള സമയം 2023 മെയ്‌മാസം 5-ാം തീയതിവരെ നീട്ടിയിട്ടുണ്ട്‌. 2023 ഏപ്രില്‍ 29 രാവിലെ 8 മണി മുതലും ഉച്ചക്കുശേഷം 2 മണി മുതില്‍ 7മണിവരെയും എറണാകുളം, കോഴിക്കോട്‌ , തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്‌, ഇടുക്കി ജില്ലകളില്‍ റേഷന്‍ വിതരണം നടത്തും. മെയ്‌ 2,3,തീയതികളിലും ഇതേരീതി തുടരും. മേയ്‌ നാലിനും അഞ്ചിനും റേഷന്‍കടകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →