ആത്മഹത്യാഭീഷണി മുഴക്കിയ അതിഥിത്തൊഴിലാളിയെ അനുനയിപ്പിച്ച് കീഴ്‌പ്പെടുത്തി

മലപ്പുറം: ആത്മഹത്യാഭീഷണി മുഴക്കിയ അതിഥിത്തൊഴിലാളിയെ അനുനയിപ്പിച്ചു കീഴ്‌പ്പെടുത്തി. മലപ്പുറം കരുവാരക്കുണ്ട് പുല്‍വെട്ട കരിങ്കത്തോണിയില്‍ രാത്രിയാണു
നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. പുല്‍വെട്ട സ്വദേശി ചാത്തോലി മുഹമ്മദ് മുസ്തഫയുടെ വാടകക്കെട്ടിടത്തില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി രാം കൊനാരയാണ് കൂടെയുള്ളവര്‍ പരിഹസിച്ചു എന്ന കാരണത്താല്‍ കെട്ടിടത്തിനു മുകളില്‍ കയറി ചാടാന്‍ ശ്രമിച്ചത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും കരുവാരക്കുണ്ട് പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ, അരവിന്ദാക്ഷന്‍, സി.പി.ഒ അഫ്‌സല്‍ ബാബു എന്നിവരും ചേര്‍ന്ന് അനുനയത്തില്‍ താഴെയിറക്കി ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു.
മുന്‍പ് നന്നായി മദ്യപിച്ചിരുന്ന ഇയാള്‍ മദ്യപാനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട മാനസികപ്രശ്‌നങ്ങളാണ് സംഭവത്തിനു കാരണം എന്ന് പോലീസ് പറഞ്ഞു. കൂടെയുള്ള സഹോദരന്‍ മംഗള്‍ കോനാര ഇയാളെ 27/04/23 വ്യാഴാഴ്ച നാട്ടിലേക്ക് അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →