ഭാര്യയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസിനുനേരെ യുവാവിന്റെ ആക്രമണം

കണ്ണൂർ: പരാതി അന്വേഷിക്കാനെത്തിയ എസ്.ഐയെയും പൊലീസുകാരനെയും ആക്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരുടെ ക്വാർട്ടേഴ്സിൽ താമസക്കാരനായ ചക്കരക്കൽ മുഴപ്പാലയിലെ പൂക്കണ്ടി ഹൗസിൽ പി. ഷമലിനെയാണ് (38) പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ഏപ്രിൽ 26നാണ് സംഭവം. നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ഇയാളുടെ ഭാര്യയുടെ പരാതിയെ തുടർന്ന് അന്വേ ഷിക്കാനെത്തിയതായിരുന്നു പൊലീസ്.

എസ്.ഐ കെ.വി. സതീശൻ, സിവിൽ പൊലീസ് ഓഫീസർ സോജി അഗസ്റ്റിൻ എന്നിവർക്കു നേരെ പ്രകോപിതനായി പാഞ്ഞടുത്ത ഷമൽ ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഇതിനിടയിൽ ഷമലിന് കൈക്കും നെറ്റിക്കും മുറിവേറ്റു. അറസ്റ്റിലായ ഷമലിനെ പരിയാരം മെഡി. കോളേജിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →