റാസൽഖൈമയിൽ വൻതീപിടുത്തം; ആളപായമില്ല

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ ഷോപ്പിങ് സെന്ററിൽ വൻതീപിടുത്തം. 2023 ഏപ്രിൽ 24 തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. സിവിൽ ഡിഫൻസ് സംഘം മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. വളരെ അകലേക്ക് വരെ തീയും പുകയും കാണാമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ദഹാൻ ഫൈസൽ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന എമിറേറ്റ്സ് മാർക്കറ്റിലാണ്​ തീപിടിത്തമുണ്ടായത്. നാല് മിനിറ്റിനുള്ളിൽ തന്നെ അഗ്നശമന സേനാ യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള പരിശ്രമങ്ങൾ തുടങ്ങി. അൽ ദഖ്ദഖ, അൽ ജസീറ അൽ ഹംറ, അൽ രിഫാ എന്നിവിടങ്ങളിൽ നിന്നുള്ള സിവിൽ ഡിഫൻസ് സ്റ്റേഷനുകളിൽ നിന്ന് അഗ്നിശമന സേന പിന്നാലെയെത്തി. മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ പൂർണമായി നിയന്ത്രണ വിധേയമാക്കിയത്. അതേസമയം തീപിടുത്തത്തിന്റെ തീവ്രത കണക്കിലെടുത്ത് മുഹമ്മദ് ബിൻ സലീം റോഡിൽ നിന്ന് പൊലീസ് ഗതാഗതം തിരിച്ചുവിട്ടു. പകരമുള്ള മറ്റ് റോഡുകളിൽ കൂടി വാഹനങ്ങൾ ഓടിക്കാൻ പൊലീസ് അറിയിപ്പ് നൽകിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →