കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ മദ്യവും ലഹരി വസ്‍തുക്കളുമായി 30 പ്രവാസികൾ പിടിയിലായി

കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മദ്യവും ലഹരി വസ്‍തുക്കളുമായി ആറ് പ്രവാസികൾ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹ്‍‍മദി ഗവർണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്‍തത്. പിടിയിലായവരെയും ഇവരുടെ കൈയിൽ നിന്ന് പിടിച്ചെടുത്ത സാധനങ്ങളും കൂടി തുടർ നടപടികൾക്കായി പൊലീസ്, പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

അവധി ദിനങ്ങളിൽ ഉൾപ്പെടെ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമലംഘകരായ പ്രവാസികളെ പിടികൂടാൻ ലക്ഷ്യമിട്ട് വ്യാപക പരിശോധനകൾ നടന്നുവരുന്നുണ്ട്. വിസാ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്ന 30 പ്രവാസികളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തു. ഇവരിലും വിവിധ രാജ്യക്കാരുണ്ട്. വിവിധ മേഖലകളിലായി നടന്ന പരിശോധനയിലാണ് ഇവരും പിടിയിലായത്. അറസ്റ്റിലായവരെക്കുറിച്ചുള്ള വിശദ വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →