തൃശൂര്‍: വന്ദേ ഭാരതിന്റെ ആദ്യ യാത്രയില്‍ പങ്കുചേര്‍ന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതജ്ഞര്‍. വിദ്യാധരന്‍, ഔസേപ്പച്ചന്‍, പി. ജയചന്ദ്രന്‍ എന്നിവര്‍ തൃശൂരില്‍നിന്നു ഷൊര്‍ണൂര്‍വരെ യാത്ര ചെയ്തു. സംഗീതജ്ഞരുടെ ചുറ്റും കൂടിയ സഹയാത്രികരും റെയില്‍വേ ജീവനക്കാരും കുശലാന്വേഷണം നടത്തി. വന്ദേ ഭാരത് അഭിമാനാണെന്നായിരുന്നു സംഗീത സംവിധായകന്‍ ഔസേപ്പച്ചന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചുകൊണ്ടാണ് വിദ്യാധരന്‍ മാസ്റ്റര്‍ സംസാരിച്ചത്. പറയുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുന്ന ആളാണെന്ന് നരേന്ദ്രമോദി ഒരിക്കല്‍ കൂടി തെളിയിച്ചുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വന്ദേ ഭാരത് യാത്രാനുഭവം വളരെ മികച്ചതെന്ന് ഗായകന്‍ പി. ജയചന്ദ്രന്‍ പറഞ്ഞു. ഉച്ചയ്ക്ക് 3.50ന് തൃശൂരില്‍ എത്തും എന്നാണ് അറിയിച്ചിരുന്നതെങ്കിലും ട്രെയിന്‍ എത്തുമ്പോള്‍ നാലര കഴിഞ്ഞു. നൂറോളം പൗരപ്രമുഖരും മാധ്യമപ്രവര്‍ത്തകരും തൃശൂരില്‍നിന്ന് ഷൊര്‍ണൂര്‍ വരെ യാത്ര ചെയ്തു. ബി.ജെ.പി. പ്രവര്‍ത്തകര്‍ തൃശൂര്‍ സ്‌റ്റേഷനില്‍ ആവേശപൂര്‍വം സ്വീകരണം നല്‍കി.
വന്ദേ ഭാരതിന്റെ കന്നി യാത്രയില്‍ ആഹ്ലാദം പങ്കിട്ട് സംഗീതജ്ഞര്‍
