വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ സർവീസ് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരം : വന്ദേഭാരത് എക്‌സ്പ്രസിന്റെ റെഗുലർ സർവീസ് 26.04.2023 മുതൽ ആരംഭിക്കും. ആദ്യ സർവീസ് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കാണ് നടത്തുക. ഏപ്രിൽ 26ന് ഉച്ചയ്ക്ക് 2.30ന് കാസർഗോഡുനിന്ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 8 മണിക്കൂർ 5 മിനിട്ടിൽ എത്തിച്ചേരാൻ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരതിന്റെ റഗുലർ സർവീസ്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് വന്ദേഭാരതിന് സ്‌റ്റോപ്പുകളുള്ളത്. അതേസമയം 27ന് വ്യാഴാഴ്ച വന്ദേഭാരതിന് സർവീസ് ഉണ്ടാകില്ല. കേരളത്തിന്റെ ആദ്യ വന്ദേഭാരത് 2023 ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് യാത്ര തുടങ്ങിയത്. പ്രത്യേകം ക്ഷണം ലഭിച്ച യാത്രക്കാരുമായി ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കാസർഗോട്ടേക്കാണ് ആദ്യ യാത്ര നടത്തിയത്. തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളും മതസാമൂഹിക നേതാക്കളും താരങ്ങളും ആദ്യ യാത്രയിൽ വന്ദേഭാരതിന്റെ ഭാഗമായി.

നേരത്തെ അനുവദിച്ച സ്റ്റോപ്പുക്കൾക്ക് പുറമെ കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചാലക്കുടി, തിരൂർ, തലശ്ശേരി, പയ്യന്നൂർ, എന്നീ സ്റ്റേഷനു കളിൽ കൂടി ഉദ്ഘാടന സ്‌പെഷ്യൽ ട്രെയിൻ സർവീസ് ഉണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →