കൊല്ലത്ത് എസ്ഡിപിഐ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്

കൊല്ലം : എസ്ഡിപിഐ കൊല്ലം ജില്ലാ കമ്മറ്റിയംഗമായിരുന്ന അബ്ദുൾ അസീസിന്റെ വീട്ടിൽ എൻഐഎ റെയ്ഡ് . അബ്ദുൾ അസീസിന്റെ വീട്ടിലും, ഭാര്യ വീട്ടിലുമായിരുന്നു എൻഐഎ റെയ്ഡ് നടത്തിയത്. റെയ്ഡിൽ അബ്ദുൾ അസീസിന്റെ രണ്ട് വീടുകളിൽ നിന്നായി 18ലധികം ലഘുലേഖകൾ പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു. ആറ് മണിക്കൂറിലധികമാണ് എൻഐഐ പരിശോധന നീണ്ടുനിന്നത്. റെയ്ഡിന്റെ കൂടുതൽ വിശദാംശങ്ങൾ 2023 ഏപ്രിൽ 20ന് എൻഐഎ പുറത്തുവിടുമെന്നാണ് വിവരം

അബ്ദുൾ അസീസിന് എസ്ഡിപിഐ ഭാരവാഹിത്വമുണ്ടെങ്കിലും ഇദ്ദേഹത്തിന് പോപ്പുലർ ഫ്രണ്ടുമായി നേരിട്ട് ബന്ധമുണ്ടെന്ന് എൻഐഐ ഉദ്യോഗസ്ഥർ പറയുന്നു. പിഎഫ്‌ഐ ഫണ്ടിംഗ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അബ്ദുൾ അസീസ് നേരിട്ട് ഇടപെട്ടുവെന്ന് വിശദീകരിച്ചാണ് ചവറയിലുള്ള ഇദ്ദേഹത്തിന്റെ വീട്ടിലും പിന്നീട് ഇദ്ദേഹത്തിന്റെ ഭാര്യയുടെ വീട്ടിലും എൻഐഎ റെയ്ഡ് നടത്തിയത്.

പിഎഫ്‌ഐ നിരോധനത്തിന് ശേഷം അബ്ദുൾ അസീസ് വിദേശത്തേക്ക് കടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരക്കിട്ട നടപടികളി ലേക്ക് എൻഐഎ കടന്നതെന്നാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →