അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാൻ മാനേജ്‌മെന്റിൽ നിന്നും കോഴ വാങ്ങി എന്ന കേസിൽ എഫ്.ഐ.ആർ റദ്ദാക്കി ഹൈക്കോടതി

കൊച്ചി : പ്ലസ് ടു കോഴക്കേസിൽ വിജിലൻസ് എഫ്.ഐ.ആർ ഹൈക്കോടതി റദ്ദാക്കി. 2020 ലാണ് കേസ് റജിസ്റ്റർ ചെയ്തത്. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാൻ മാനേജ്‌മെന്റിൽ നിന്നും 25 ലക്ഷം രൂപ കോഴവാങ്ങിയെന്നായിരുന്നു കേസ് . കേസ് നിലനിൽക്കില്ലെന്ന കെ.എം ഷാജിയുടെ ഹർജി അംഗീകരിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ വിധി.

സിപിഐഎം പ്രാദേശിക നേതാവാണ് പരാതി നൽകിയത്. ഷാജിക്കെതിരെ ഉയർന്നു വന്ന അഴിമതി ആരോപണം അദ്ദേഹത്തെ പാർട്ടിക്കുള്ളിൽ പ്രതിസന്ധിയിലാക്കിയിരുന്നു. ഷാജിക്കെതിരെയുള്ള നീക്കങ്ങൾക്ക് കോഴക്കേസ് ആയുധമാക്കി ഒരു വിഭാഗം ലീഗിനുള്ളിൽ രംഗത്തെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →