സാന്‍ ഫ്രാന്‍സിസ്‌കോ: എലോണ്‍ മസ്‌ക് ട്വിറ്റര്‍ ഉടമയായശേഷം പുറത്താക്കപ്പെട്ട മൂന്ന് ഉന്നതോദേ്യാഗസ്ഥര്‍, നിയമനടപടികള്‍ക്കു ചെലവായ തുക ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഇന്ത്യന്‍ വംശജരായ മുന്‍ സി.ഇ.ഒ. പരാഗ് അഗര്‍വാള്‍, മുന്‍ ചീഫ് ലീഗല്‍ ഓഫീസര്‍ വിജയാ ഗദ്ദെ, മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെദ് സെഗാള്‍, എന്നിവരാണു 10 ലക്ഷം ഡോളറിലേറെ ആവശ്യപ്പെട്ട് മസ്‌കിനെതിരേ കേസ് ഫയല്‍ ചെയ്തത്.
ട്വിറ്ററിന്റെ ഓഹരികള്‍ മസ്‌ക് വാങ്ങിയതു സുരക്ഷാനിയമങ്ങള്‍ പാലിച്ചാണോയെന്നു യു.എസ്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ (എസ്.ഇ.സി) അന്വേഷിച്ചുവരുകയാണ്. ഇതിന്റെ ഭാഗമായി മൂന്ന് മുന്‍ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തിയിരുന്നു. ട്വിറ്ററിെനതിരേ ഒരാള്‍ നല്‍കിയ മാനനഷ്ടക്കേസില്‍ വിജയാ ഗദ്ദെ പ്രതിയുമാണ്.
ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തശേഷം ചെലവുചുരുക്കലിന്റെ പേരില്‍ ഒട്ടേറെ ജീവനക്കാരെ പുറത്താക്കിയിരുന്നു. മസ്‌കിന്റെ പരിഷ്‌കാരങ്ങളേത്തുടര്‍ന്ന്, ട്വിറ്ററിനു പരസ്യവരുമാനം കുത്തനെ കുറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

