എടത്വ: ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തലവടി പത്താം വാർഡ് എകെജി ജംക്‌ഷനു തെക്കു വശം എട്ട്യാരിമുട്ട് കോതാകേരി പാടത്തിന്റെ പുറംബണ്ടിൽ താമസിക്കുന്ന ചേരിക്കൽചിറ ഗിരീശൻ (50) ആണ് മരിച്ചത്. 2023 ഏപ്രിൽ 10 ന് രാത്രി എട്ടരയോടെ ആയിരുന്നു സംഭവം.
വീടിനോടു ചേർന്ന് നാലേക്കർ പാടം പാട്ടത്തിനു കൃഷി ചെയ്തിരുന്നു. മഴ പെയ്തതിനാൽ പാടത്തേക്ക് പോകുന്നതിനായി വീടിനു പുറത്തേക്കിറങ്ങിയപ്പോൾ തെങ്ങ് കടപുഴകി ഗിരീശന്റെ മുകളിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി തെങ്ങിനടിയിൽനിന്നു ഗിരീശനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഗീത.

