ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസ്: റിവ്യൂ ഹർജി ലോകായുക്ത പരിഗണിക്കുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസ് ഫുള്‍ബെഞ്ച് പരിഗണനക്ക് വിട്ട വിധിക്കെതിരായ റിവ്യൂ ഹർജി ലോകായുക്ത പരിഗണിക്കുന്നു. ലോകായുക്ത ജസ്റ്റീസ് സിറിയക്ക് ജോസഫ്, ഉപലോകായുക്ത ജസ്റ്റീസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പരിഗണിക്കുക. ആര്‍ എസ് ശിവകുമാറാണ് ഹർജിക്കാരന്‍. ദുരിതാശ്വാസ നിധിക്കേസ് പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അനുവാദമുണ്ടോയെന്ന് സംശയിച്ച് കേസ് ഫുള്‍ബെഞ്ചിന് വിട്ട നടപടിക്കെതിരെയാണ് റിവ്യൂ ഹര്‍ജി. ഫണ്ട് ദുരുപയോഗം സംബന്ധിച്ച ഹർജി പരിഗണിക്കണോ എന്ന കാര്യത്തില്‍ ലോകായുക്ത ഫുള്‍ ബെഞ്ച് തന്നെ തീരുമാനമെടുത്തതാണെന്നും ഈ കാര്യം അവഗണിച്ചാണ് തീരുമാനം വീണ്ടും ഫുള്‍ബെഞ്ചിനു വിട്ടുകൊണ്ടുള്ള വിധി വന്നത് എന്നുമാണ് ഹർജിയില്‍ ശിവകുമാര്‍ ചൂണ്ടിക്കാണിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →