തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ ക്രിസ്ത്യൻ ദേവാലയ സന്ദർശനം, രാജ്യത്തലവൻ എന്ന നിലയിൽ ആത്മവിശ്വാസം നൽകാനെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ എല്ലാ ദേവാലയങ്ങളിലും പോകുന്നുണ്ട്. എല്ലാ വിശ്വാസങ്ങളും മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ സ്റ്റേഷൻ, എയർ പോർട്ട് എന്നിവിടങ്ങളിൽ സുരക്ഷ ഉറപ്പാക്കണം. ട്രെയിൻ ആക്രമണം അന്വേഷണം നന്നായി നടക്കട്ടെ. ഭീകരവാദ ആക്രമണമാണോ എന്ന് കണ്ടെത്തണമെന്നും ഗവർണർ പറഞ്ഞു.
2023 ലെ ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തിഡ്രലിൽ സന്ദർശനം നടത്തി. വൈകിട്ട് അഞ്ചരയോടെ പള്ളിയിലേക്കെത്തിയ അദ്ദേഹത്തെ വൈദികർ ചേർന്ന് സ്വീകരിച്ചു. മെഴുകുതിരി കത്തിച്ച ശേഷം പ്രധാനമന്ത്രി പ്രാർത്ഥനയിൽ പങ്കെടുത്തു. ഇരുപത് മിനിറ്റോളം പളളിക്കുള്ളിൽ ചിലവഴിച്ച് പുരോഹിതരുമായും വിശ്വസികളുമായും സംവദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ക്രൈസ്തവരെ ബിജെപിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഈസ്റ്റർ ദിനത്തിലെ പ്രധാനമന്ത്രിയുടെ സേക്രഡ് ഹാർട്ട് കത്തിഡ്രൽ സന്ദർശനം. കഴിഞ്ഞ വർഷം ക്രിസ്മസിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമുവും സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രൽ സന്ദർശിച്ചിരുന്നു.