ഷാരുഖ് സൈഫിയെ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കും

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസില്‍ പ്രതി ഷാരുഖ് സൈഫിയെ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രതിയെ ഇവിടെ നിന്നാകും കോടതിയിലെത്തിക്കുക. പോലീസ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. പ്രതിക്കു മഞ്ഞപ്പിത്ത ബാധയുള്ളതിനാല്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ ആവശ്യമായി വന്നേക്കും. പോലീസ് കസ്റ്റഡിയില്‍ ലഭിച്ചശേഷമേ അന്വേഷണ സംഘത്തിനു വിശദമായി ചോദ്യം ചെയ്യാനാവൂ. പോലീസിന്റെ കനത്ത സുരക്ഷ വലയത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോലീസ് സെല്ലിലാണ് പ്രതിക്കു ചികില്‍സ നല്‍കുന്നത്. ശരീരത്തിലേറ്റ പൊള്ളലുകള്‍, മുറിവുകള്‍ എന്നിവക്ക് പ്രത്യേക ചികിത്സ നല്‍കുന്നുണ്ട്.

ഷാരുഖ് സൈഫിയുടെ കേരളത്തിലേക്കുള്ള യാത്രക്കു പിന്നില്‍ ദുരൂഹതയുണ്ടെന്ന വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ട് കേരള പോലീസിനു മുന്നിലുണ്ട്. ഇയാള്‍ മുന്‍പ് കേരളത്തിലേക്ക് പോയിട്ടില്ലെന്ന കുടുംബത്തിന്റെ പ്രതികരണം പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →