നാസയുടെ ചാന്ദ്രദൗത്യം;
നാല്‍വര്‍സംഘത്തില്‍ വനിതയും

വാഷിങ്ടണ്‍: അന്‍പതു വര്‍ഷത്തിനുശേഷമുള്ള നിര്‍ണായക ചാന്ദ്ര ദൗത്യ (ആര്‍ട്ടെമെസ്) ത്തിനു തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഒരു സ്ത്രീയും മൂന്നു പുരുഷന്മാരും അടങ്ങുന്ന നാല്‍വര്‍ സംഘത്തെയാണു നാസ പ്രഖ്യാപിച്ചത്.

വിക്ടര്‍ ഗ്ലോവര്‍, റെയ്ഡ് വൈസ്മാന്‍, ജെററി ഹാന്‍സെന്‍ എന്നിവര്‍ക്കൊപ്പം ക്രിസ്റ്റീന ഹാമോക്ക് കോഷ് എന്ന വനിതയാണു ചരിത്രം കുറിക്കാനൊരുങ്ങുന്നത്.
ഇതാദ്യമായാണു ചാന്ദ്രപര്യവേഷണയാത്രാ ദൗത്യത്തില്‍ ഒരു വനിത ഉള്‍പ്പെടുന്നത്. 18 ബഹിരാകാശ സഞ്ചാരികളില്‍നിന്നാണു നാലുപേരെ തെരഞ്ഞെടുത്തത്. അമേരിക്കയില്‍നിന്ന് വിക്ഷേപിക്കുന്ന ആര്‍ട്ടെമെസ്-2 പേടകത്തിലേറി നാല്‍വര്‍സംഘം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. റെയ്ഡ് വൈസ്മാനാണു കമാന്‍ഡര്‍. വിക്ടര്‍ഗ്ലോവര്‍ പൈലറ്റും ക്രിസ്റ്റീന കോഷും ജെറമി ഹാന്‍സണും മിഷന്‍ സ്‌പെഷലിസ്റ്റുമാരുമായിരിക്കുമെന്ന് നാസ പ്രഖ്യാപനത്തില്‍ പറയുന്നു. ഇവരില്‍ ജെറമി ഹാന്‍സെന്‍ കാനഡ സ്വദേശിയും മറ്റുള്ളവര്‍ അമേരിക്കക്കാരുമാണ്.
10 ദിവസം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സംഘം ചെലവിടും നടത്തും. 1972-ലെ അപ്പോളോ ദൗത്യത്തിനുശേഷം ഇതാദ്യമായാണു നാസ ചന്ദ്രനിലേക്കു മനുഷ്യരെ അയയ്ക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →