ന്യൂഡല്‍ഹി : ലൈംഗിക പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കാമുകനോട് രണ്ട്‌ലക്ഷം രൂപ ആവശ്യപ്പെട്ട കേസില്‍ യുവതി അറസ്റ്റില്‍. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. അലിഗഡ് സ്വദേശിയായ സോഫിയാ എന്ന യുവതിയാണ് അറസ്‌റ്റിലായത്.
സംഭവം ഇങ്ങനെ : നേഹാ ഠാക്കൂര്‍ എന്ന് പരിചയപ്പെടുത്തിയാണ് സോഫിയ പരാതിക്കാരനെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഇതിനിടെ തന്നെ വിവാഹം ചെയ്യണണമെന്ന് സോഫിയാ യുവാവിനോട് ആവശ്യപ്പെടുകയും യുവാവ് സമ്മതിക്കുകയും ചെയ്‌തു. ഇതിനു പിന്നാലെയാണ് വ്യാജ ബലാല്‍സംഗ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടത്.
ചതി മനസിലാക്കിയ യുവാവ് പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സോഫിയക്ക് മുമ്പും ക്രിമിനല്‍ പാശ്ചാത്തലമുണ്ടെന്ന് പോലീസ് മനസിലാക്കി. ഇവര്‍ക്കെതിരെ അലിഗഡ് സ്‌റ്റേഷനില്‍ സമാനമായ കേസുകള്‍ വേറെയും ഉണ്ട്. ബന്ധം സ്ഥാപിച്ചശേഷം വ്യാജ ബലാല്‍സംഗ പരാതികള്‍ ഉന്നയിച്ച് ആളുകളെ കെണിയില്‍ പെടുത്തുന്നതാണ് ഇവരുടെ രീതിയെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ശക്തിമോഹന്‍ അവാസ്‌തി വ്യക്തമാക്കി.