കൊവിഡ്:ഏപ്രില്‍ 10, 11 തീയതികളില്‍ ആശുപത്രികളില്‍ മോക് ഡ്രില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 10, 11 തീയതികളില്‍ ആശുപത്രികളില്‍ മോക് ഡ്രില്‍ നടത്തും. തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനാണ് മോക് ഡ്രില്‍. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്‌. രാജ്യത്ത് 1590 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 146 ദിവസത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആയിരത്തിന് മുകളിലേക്ക് കൊവിഡ് കണക്കുകള്‍ ഉയരുന്നുണ്ട്. നിലവില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8601 ആയി ഉയര്‍ന്നിട്ടുണ്ട്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ചില സംസ്ഥാനങ്ങള്‍ പ്രത്യേകിച്ച് മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ രാജ്യത്ത് പരിശോധനകള്‍ ശക്തമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →