മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ച യുവതിയെ അറസ്റ്റ് ചെയ്‌തു

തൃശൂർ : തൃശൂർ ചെർപ്പിൽ ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വിഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌ത യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടു. കുണ്ടോളിക്കടവ് ഷാപ്പിൽ നിന്നും കള്ള് കുടിക്കുന്ന ദൃശ്യങ്ങളാണ് യുവതി ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. ചേർപ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്.

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചതിനെതിരെയാണ് കേസെന്ന് എക്‌സൈസ് വ്യക്തമാക്കി.
ഇൻസ്റ്റാഗ്രാമിൽ ഫോളോവെഴ്സിനെയും റിച്ചും വർധിപ്പിക്കാനാണ് വിഡിയോ പ്രചരിപ്പിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. തൃശുർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →