ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതിയുടെ വിധിക്ക് പിന്നാലെ ഡല്‍ഹിയിലെത്തിയ രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണം നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ രാഹുലിനെ സ്വീകരിക്കാന്‍ പാര്‍ട്ടി നേതാക്കളും എം പിമാരും ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് എത്തിയത്. എല്ലാ കള്ളന്‍മാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നത് എന്തുകൊണ്ടാണെന്ന രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചതിനെതിരെയാണ് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യപ്പെട്ടത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്‍ശം. ഇത് മോദി സമുദായത്തെ അപമാനിക്കലാണെന്ന് കാണിച്ച് മുന്‍ മന്ത്രിയും ബി ജെ പി നേതാവുമായ പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്. ഇത് ശരിവച്ച സൂറത്ത് സി ജി എം കോടതി രാഹുലിന് രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു.