കോടതി വളപ്പില്‍ യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കോടതി വളപ്പില്‍ വെച്ച് യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. കോയമ്പത്തൂര്‍ ജില്ലാ കോടതിക്ക് മുന്നില്‍ വെച്ചാണ് കവിതയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. പരുക്കേറ്റ കവിതയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് കണ്ട് തടയാന്‍ ശ്രമിച്ച അഭിഭാഷകര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. കോടതി വളപ്പില്‍ നിരവധി ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം. ആസിഡ് ആക്രമണം നടത്തിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Share
അഭിപ്രായം എഴുതാം